കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലും ഒമാനിലും പലേടങ്ങളിലും
താപനില പത്തു ഡിഗ്രിയോളം താഴ്ന്നു. ശക്തമായ തണുത്ത കാറ്റും വീശുന്നു.
അബുദാബി : യുഎഇയിലും അയല്‍ രാജ്യമായ ഒമാനിലും ശക്തമായ തണുത്ത കാറ്റ് വീശുന്നതിനാല്‍ പലേടങ്ങളിലും രാത്രി താപനില പത്തു ഡിഗ്രിയിലും താഴ്ന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തണുത്ത കാലാവസ്ഥ വരും ദിവസങ്ങളിലും മാറ്റമില്ലാതെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീച്ചുകളില്‍ നീന്താന്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തിരമാലകള്‍ മൂന്നു മുതല്‍ ഏഴു മീറ്റര്‍ വരെ ഉയരാമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
حالة البحر والرياح ليوم الغد 8/1/2022 pic.twitter.com/i8M5DlVGnn
— الأرصاد العمانية (@OmanMeteorology) January 7, 2022
യുഎഇയില്‍ വെള്ളിയാഴ്ച ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു.
ഒമാനിലെ സെയ്ഖിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 3.5 ഡിഗ്രി സെല്‍ഷ്യസ്. മഖ്ഷിന്‍ ഹൈമ, മസിയുന എന്നിവടങ്ങളിലും ആറു മുതല്‍ എട്ട് ഡിഗ്രി വരെയായിരുന്നു രാത്രി താപനില. ഇവിടങ്ങളില്‍ പരമാവധി ഉയര്‍ന്ന താപനില 29 ഡിഗ്രിയാണ്.