തെലങ്കാന: പടികയറി കോടതി മുറിക്കുള്ളില്‍ പോകാന്‍ വയ്യാതെയിരുന്ന വയോധികയുടെ അടുത്തേക്ക് ജഡ്ജി എത്തി. ഫയലുകളുമായി എത്തി പടിക്കെട്ടില്‍ വെച്ച് തന്നെ ജഡ്ജി കേസ് തീര്‍പ്പാക്കുകയും ചെയ്തു.തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലാ കോടതിയിലാണ് സംഭവം. ഇതിന്റെ ചിത്രം മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവാണ് പുറത്തുവിട്ടത്. ‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.’ എന്ന് പറഞ്ഞുകൊണ്ടാണ് കട്ജു ചിത്രം പങ്കുവെച്ചത്.
https://www.facebook.com/justicekatju/posts/4567289519978225
മുടങ്ങിപോയ പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി നല്‍കിയ കേസിന്റെ ഭാഗമായാണ് വയോധിക കോടതിയില്‍ എത്തിയത്. എന്നാല്‍, പടിക്കെട്ടകയറാന്‍ ആകാതെ അവര്‍ അവിടെ തന്നെ ഇരിക്കുകയായിരുന്നു. ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. തുടര്‍ന്ന് വൃദ്ധയുടെ അടുത്തേക്ക് ഫയലുകളുമായി ജഡ്ജി എത്തുകയായിരുന്നു. അവരുടെ വാദം കേള്‍ക്കുകയും കേസില്‍ വിധി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുവര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസാണ് ഇങ്ങനെ തീര്‍പ്പായത്.



















