കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കുമായി മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടി നാളെ (ഡിസംബര്‍ മൂന്നിന് ) രാവിലെ 11 മണിക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പി. കെ. അബ്ദുല്‍ കരീം ഐ ഇ എസ് ഉദ്ഘാടനം ചെയ്യും.
അസോസിയേഷന്‍ ഓഫ് ഇന്റലെക്ചലി ഡിസേബിള്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയ് മാത്യു വടക്കേല്‍ മുഖ്യ പ്രഭാഷണം നടത്തും. റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ഡോ .നീതു സോന ഐ ഐ എസ് അധ്യക്ഷത വഹിക്കും. പ്രമുഖ മോട്ടിവേഷണല്‍ െ്രെടനര്‍ ശ്രീ. ബ്രഹ്മനായകം പരിശീലന പരിപാടി നയിക്കും. കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നല്‍കുകയാണ് മൂന്നു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.