പാലക്കാട്: കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും പരീക്ഷാ ഹാളിലുണ്ടായിരുന്ന 40 വിദ്യാര്‍ത്ഥികളെയും നിരീക്ഷണത്തിലാക്കി. അധ്യാപികയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്.
അധ്യാപികയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടിലുണ്ടായിരുന്ന മകളെ കൂട്ടികൊണ്ടുവരുന്നതിനായി ഇവര്‍ അവിടേയ്ക്ക് പോയിരുന്നു. അവിടെ നിന്നാകാം ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിലെ ഇവരുടെ അടുത്ത ബന്ധുവിന് കോവിഡ് പോസിറ്റീവായിരുന്നു. കീം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമെത്തിയ ഒരു രക്ഷിതാവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു