ഡല്‍ഹി: വീണ്ടും ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുളള കമ്പനിയായി ഐടി കമ്പനിയായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്. അമേരിക്കന്‍-ഐറിഷ് മള്‍ട്ടിനാഷണല്‍ കമ്പനിയായ അക്‌സഞ്ചറിനെ പിന്നിലാക്കിയാണ് ടിസിഎസ് ഈ നേട്ടം സ്വന്തമാക്കിയത്.
2018 ല്‍ ഐബിഎമ്മായിരുന്നു വിപണി മൂല്യത്തില്‍ മുന്നില്‍. ടിസിഎസിനേക്കാള്‍ 300 ശതമാനം വരുമാനം ഉണ്ടായിരുന്നു അന്ന് ഐബിഎമ്മിന്. കഴിഞ്ഞ ഏപ്രിലില്‍ വിപണി മൂല്യം 100 ബില്യണ്‍ കടന്നതോടെയാണ് ടിസിഎസ് കുതിച്ചത്. ടാറ്റാ ഗ്രൂപ്പിന്റെ അധീനയതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സള്‍ട്ടന്‍സി ഔട്ട്‌സോഴ്‌സറായ ടിസിഎസിന്റെ ആസ്ഥാനം മുംബൈയാണ്. രാജ്യത്തെ മുന്‍നിരയിലുളള പത്ത് കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച മാത്രം 1,15,758,53 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.