തമിഴ്നാട്ടിൽ 3756 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേർ മരിച്ചു. 3051 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ചെന്നൈയിൽ പുതിയ 1261 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,22, 350 ആയി ഉയർന്നു.
ഇതുവരെ തമിഴ്നാട്ടിൽ 74 ,167 പേർ രോഗമുക്തി നേടി.നിലവിൽ തമിഴ്നാട്ടിൽ 46,480 പേർ ചികിത്സയിലുളളത്. അതേസമയം ചെന്നൈയിൽ ഇന്ന് 1,261 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ചെന്നൈയിൽ കൊവിഡ് ബാധിച്ചു 26 പേർ മരണപ്പെട്ടു
34,962 ടെസ്റ്റുകൾ ഇന്ന് സംസ്ഥാനത്ത് നടത്തി.തമിഴ്നാട്ടിൽ ഇതുവരെ 13,87, 322 പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.