ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 4244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,38,470 ആയി. അതേസമയം 3,617 പേര്‍ രോഗമുക്തരായി ഇന്നലെ ആശുപത്രി വിട്ടു.
ചെന്നൈയില്‍ മാത്രം 1,168 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 4,325 പേരിലാണ് ഇന്നലെ കോവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ സംസ്ഥാനത്ത് കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 15,42,234 ആയി. മധുരയില്‍ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. 319 കേസുകളാണ് മധുരയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ രണ്ട് ദിവസത്തേയ്ക്ക് കൂടി സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. തിരുവളളൂരില്‍ 234 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. കാഞ്ചീപുരത്ത് 388 പേര്‍ക്കും തിരുവണ്ണാമലൈയില്‍ 151 പേര്‍ക്കും തൂത്തുക്കുടിയില്‍ 137 പേര്‍ക്കും സേലത്ത് 100 പേര്‍ക്കും തേനിയില്‍ 115 പേര്‍ക്കും ഗൂഡലൂരില്‍ 16 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.











