തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2,13,723 ആയി. ചെന്നൈയില്‍ മാത്രം 1,155 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിൽസയിൽ ഉള്ളവർ 53,703 പേരാണ്. ഇന്ന് 5,471 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,56,526 ആണ്. 85 പേര്‍ ഇന്ന് മാത്രം മരണപ്പെട്ടു. ആകെ മരണം 3,494 ആയി.