ചെന്നൈ: തമിഴ്‌നാട്ടില്‍ ഇത്തവണ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മുഖ്യമന്ത്രിയാവുക എന്ന പ്രയ്തനത്തിലാണെന്നും മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണനയിലുള്ളതെന്നാണ് വിവരം. ഇരുമണ്ഡലങ്ങളും ചെന്നൈ സൗത്ത് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നവയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മക്കള്‍ നീതിമയ്യം ഒന്നര ലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു.












