
12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന
12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കോവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകും എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം.