
കത്തെഴുതിയ കോൺഗ്രസ് നേതാക്കൾക്ക് പിന്നിൽ ബി.ജെ.പി-ആരോപണവുമായി രാഹുൽ
കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. ആരോപണത്തിനു പിന്നില്‍ ബിജെപി ആണെന്ന് തെളിഞ്ഞാല്‍ രാജി വെക്കാമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.
