
പശ്ചിമേഷ്യയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കും; ഇസ്രയേല്‍- ബഹ്റിന് നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്ത് ഒമാന്‍
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിന് ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാന്‍. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്റൈന്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഒമാന്‍ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.