
കോടതിയലക്ഷ്യം; വിജയ് മല്യയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി
കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനഃപരിശോധനഹര്‍ജി സുപ്രിംകോടതി തള്ളി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാതിരുന്നതും കോടതിയലക്ഷ്യക്കേസിന് കാരണമായി.