
മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ കുടുംബസഹായ ഫണ്ട് പാര്‍ട്ടി കൈമാറി
കോൺഗ്രസുകാർ വെഞ്ഞാറമ്മൂട്ടിൽ കൊലപ്പെടുത്തിയ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ കുടുംബസഹായ ഫണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങൾക്ക് കൈമാറി.

കോൺഗ്രസുകാർ വെഞ്ഞാറമ്മൂട്ടിൽ കൊലപ്പെടുത്തിയ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ കുടുംബസഹായ ഫണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങൾക്ക് കൈമാറി.

ഷഹീന്‍, അപ്പൂസ് എന്നിവരാണ് വെട്ടിയത്. ഇവര്‍ ഡിവൈഎഫുകാരാണ്. ഇവരെ ഒളിപ്പിക്കുന്നത് എ.എ റഹീമാണെന്നും ഡിസിസി നേതാക്കള്‍ ആരോപിച്ചു.

ദൃശ്യങ്ങളില്‍ മറ്റ് ഡിവൈഎഫ്‌ഐക്കാരും ഉണ്ട്. ഇവര്‍ എ.എ റഹീമിന്റെ കസ്റ്റഡിയിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം . കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ട്. . കൊലയാളി സംഘവുമായി കോൺഗ്രസ് നേതാക്കൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും വാർത്താസമ്മേളനത്തിൽ റഹീം പറഞ്ഞു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ പേരിൽ അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടൂർ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോൺഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ നടന്ന കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനും കോൺഗ്രസിനെ പ്രതിസ്ഥാനത്തുനിർത്താനും മന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ കുറ്റപ്പെടുത്തി.

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറവില്‍ സി.പി.എം സംസ്ഥാനവ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. ആരുടെയോ ആഹ്വാന പ്രകാരം അക്രമം നടത്തുന്നത് പോലെയാണ് തോന്നുന്നത്.കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിന് പകരം അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം സംസ്ഥാനത്ത് അക്രമപരമ്പര സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്.അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എം തയ്യാറാകണം.

മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് അടൂര്‍ പ്രകാശുമായി ബന്ധമുണ്ടെന്നു മന്ത്രി ഇ.പി. ജയരാജന്. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശിനെയാണെന്നും ജയരാജന് ആരോപിച്ചു.

വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. അന്‍സര്‍, ഉണ്ണി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.