Tag: various projects

കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് വരുന്നത് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. ഇതിലൂടെ ഈ വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കേളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.

Read More »