
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടലിന് സല്‍മാന്‍ രാജാവിന്റെ പ്രശംസ
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായുള്ള യുഎസ് ഇടപെടലിനെ പിന്തുണയ്ക്കുന്നതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങുന്നതിന് പിന്നാലെയാണ് സൗദി ഭരണാധികാരിയുടെ പ്രസ്താവന.