Tag: upheld

പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം; യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു

രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. യു.ജി.സിയുടെ നിര്‍ദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകള്‍ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

Read More »

എയ്ഡഡ് മേഖലയിലെ സംവരണം ഹൈക്കോടതി ശരിവച്ചത് സന്തോഷം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മുമ്പ് 3 ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »