യുപി മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അമ്മയും മകളും തീക്കൊളുത്തി; ഇരുവരുടേയും നില ഗുരുതരം
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിനു മുന്നില്‍ അമ്മയും മകളും തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പൊള്ളലേറ്റ ഇവരുടെ നില മോശമായി തുടരുകയാണ്.