
അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ട്രംപ് അയോഗ്യനാണെന്ന് ബരാക് ഒബാമ
അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ട്രംപ് അയോഗ്യനാണ്. ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന് റിയാലിറ്റി ഷോ കളിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നു ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്റെ മൂന്നാം രാത്രിയില്‍ ഒബാമ വിമര്‍ശിച്ചു.