Tag: UEFA

യുവേഫ സൂപ്പര്‍ കപ്പും ബയേണ്‍ മ്യൂണിക്കിന്

ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്ക്‌ യുവേഫ സൂപ്പര്‍ കപ്പ്‌ ജേതാക്കളായി. ഹംഗറി തലസ്‌ഥാനമായ ബുഡാപെസ്‌റ്റിലെ ഫെറങ്ക്‌ പുഷ് കാസ്‌ അരീനയില്‍ കഷ്‌ടിച്ച്‌ 10000 വരുന്ന കാണികളെ സാക്ഷി നിര്‍ത്തിയാണു ബയേണ്‍ മ്യൂണിക്ക്‌ യുവേഫ സൂപ്പര്‍ കപ്പ്‌ ഉയര്‍ത്തിയത്‌. യൂറോപ ലീഗ്‌ ചാമ്പ്യന്‍മാരായ സ്‌പാനിഷ്‌ക്ല ബ്ബ്‌ സെവിയ ഉയര്‍ത്തിയ വെല്ലുവിളി അധിക സമയത്താണു ബയേണ്‍ മറികടന്നത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളായ ബയേണിന്റെ സീസണിലെ മൂന്നാം കിരീടമാണിത്‌.

Read More »