
വീട്ടിൽ സിസിടിവി ഘടിപ്പിക്കുന്നതിന് മാർഗനിർദേശങ്ങളുമായി അബുദാബി പൊലീസ്
അബുദാബി : വീടുകളിൽ സിസിടിവി ക്യാമറ ഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അബുദാബി പൊലീസ് പുറത്തിറക്കി. വിദൂര നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായി വീടുകളിൽ അത്തരം ക്യാമറകൾ സ്ഥാപിക്കാൻ അനുമതിയുണ്ടെങ്കിലും അവയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ പാടില്ലെന്ന് പൊലീസ്