
ടൈറ്റാനിയത്തിലെ എണ്ണചോര്‍ച്ച: സ്ഥിതി നിയന്ത്രണവിധേയമെന്ന് കളക്ടര്‍
ഇന്നലെ (ഫെബ്രുവരി 10) പുലര്‍ച്ചെയാണ് ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് തകര്‍ന്ന് ഫര്‍ണസ് ഓയില്‍ ഓടവഴി കടലിലേക്ക് ഒഴുകിയത്. വാതകച്ചോര്‍ച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ വലിയ തോതില്‍ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു.
