
ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍ (സ്‌ക്കെച്ചസ് – 06)
ത്യക്കാക്കരയിലെ മൊട്ട കുന്നുകളിലെ കുറുക്കന്‍മാര്‍ പ്രശസ്തമായിരുന്നു. ഇന്ന് അവിടെ മൊട്ട കുന്നുകളും, കുറുക്കന്‍മാരും ഇല്ല. കുറ്റികാടുകളില്ല. കുറുക്കന്‍മാര്‍ ഓലി ഇടുന്ന ശബ്ദം കുട്ടിക്കാലത്ത് പലപ്പോഴും കേട്ടിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ കുറുക്കനിട്ട് കൊടുക്കുമെന്ന് വീട്ടില്‍ പേടിപ്പിച്ചിരുന്നത് ഒരു ചിരിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. കാട്ടുമുയലും, കീരിയും എത്ര എണ്ണം…

