Tag: Training Wednesday

സ്‌കൂള്‍ കുട്ടികള്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍: പരിശീലനം ബുധനാഴ്ച

കോവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിയിക്ക് ബുധനാഴ്ച തുടക്കം കുറിക്കുന്നു. ഒക്‌ടോബര്‍ 14ന് വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് പരിശീലന വീഡിയോ നിശ്ചിത ഇടവേളകളില്‍ സംപ്രേഷണം ചെയ്യുക. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കുട്ടികള്‍ക്ക് സന്ദേശം നല്‍കും. ഒക്‌ടോബര്‍ 15ന് ലോക കൈ കഴുകല്‍ ദിനത്തില്‍ കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ വീടുകളില്‍ ചെയ്യേണ്ടതാണ്.

Read More »