
സ്ത്രീ പുരുഷവ്യത്യാസമില്ല; യു.എ.ഇയില്‍ തുല്യവേദനം പ്രാബല്യത്തില്‍
യുഎഇയില്‍ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തില്‍ വനിതാ-പുരുഷ ഏകീകരണം നിയമം വെളളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ തുല്യ ശമ്പളം സ്ത്രീകള്‍ക്കും ലഭിക്കുമെന്ന പുതിയ നിയമം ആളുകളില്‍ ആഹ്‌ളാദം പരത്തി.