Tag: the supervision

എ.സി മൊയ്‌തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തില്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രി നിരീക്ഷണത്തിലായി. അദ്ദേഹത്തിന്റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയതായാണ് വിവരം. മന്ത്രിയ്ക്ക് കോവിഡ് പരിശോധന നടത്തും. ഇതോടെ സെക്രട്ടറിയേറ്റില്‍ അനക്‌സ് ഒന്നിലെ അഞ്ചാം നില അടച്ചു.

Read More »