Tag: The stock market

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

തുടര്‍ച്ചയായ നാലാമത്തെ ദിവസത്തെ ദിവസവും ഓഹരി വിപണിയില്‍ ഇടിവ്‌. പ്രതികൂലമായ ആഗോള സൂചനകള്‍ സൃഷ്‌ടിച്ച വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്‌ ഓഹരി വിപണി ഇന്നും ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ 300ഉം നിഫ്‌റ്റി 96ഉം പോയിന്റ്‌ ഇടിഞ്ഞു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിക്ക്‌ അത്‌ നിലനിര്‍ത്താനായില്ല.

Read More »

ഓഹരി വിപണി സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്റര്‍ അല്ല

ധനപ്രവാഹത്തിന്റെ കുത്തൊഴുക്കാണ്‌ ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത്‌. ഓഹരി വിപണി കഴിഞ്ഞ ആറ്‌ മാസത്തിനിടെ നടത്തിയ സ്വപ്‌നസമാനമായ കുതിച്ചുചാട്ടത്തിന്‌ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്‌ ധനപ്രവാഹമാണ്‌. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജക പാക്കേജുകള്‍ വഴി വിപണിയിലെത്തിച്ച ധനം ഓഹരി വിപണിക്ക്‌ ഉത്തേജനം പകരുകയായിരുന്നു. മറ്റ്‌ ബാഹ്യഘടകങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ്‌ വിപണി ഇത്തരമൊരു തേരോട്ടം നടത്തിയത്‌.

Read More »

ഓഹരി വിപണിയില്‍ ശക്തമായ ഇടിവ്‌

തുടര്‍ച്ചയായ ആറ്‌ ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണി ശക്തമായ ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ ഇന്ന്‌ 839.02 പോയിന്റും നിഫ്‌റ്റി 260.10 പോയിന്റും ഇടിഞ്ഞു. നിഫ്‌റ്റി 11,400 പോയിന്റിന്‌ താഴെ വ്യാപാരം അവസാനിപ്പിച്ചു. 38628.29 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

Read More »

ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങാന്‍ സാധ്യത

നിഫ്‌റ്റി 11,377 പോയിന്റിലെ പ്രതിരോധം വളരെ വ്യക്തമായി ഭേദിച്ചു. ഇതോടെ വിപണി പുതിയ ഉയരത്തിലേക്ക്‌ നീങ്ങാനുള്ള സാധ്യതയാണ്‌ തെളിഞ്ഞിരിക്കുന്നത്‌. മാര്‍ച്ചില്‍ രൂപം കൊണ്ട ബെയര്‍ മാര്‍ക്കറ്റില്‍ നിന്ന്‌ ബുള്‍ മാര്‍ക്കറ്റിലേക്ക്‌ തിരികെ കയറാന്‍ മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. അതേ സമയം വിപണിയുടെ മുന്നോട്ടുള്ള ഗതിയില്‍ ഇടക്കാല സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം. 11,800ല്‍ ആണ്‌ അടുത്ത സമ്മര്‍ദമുള്ളത്‌. ധനലഭ്യത തന്നെയാണ്‌ വിപണിയെ പ്രധാനമായും മുന്നോട്ടു നയിക്കുന്നത്‌.

Read More »

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നു

കെ.അരവിന്ദ്‌ ഒരു നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ട്‌ ഓഹരി വിപണി വ്യാപാരം ചെയ്യുന്നതാണ്‌ ഈയാഴ്‌ച കണ്ടത്‌. 11,377 പോയിന്റില്‍ നിഫ്‌റ്റിക്കുള്ള ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ സാധിച്ചില്ല. ചൊവ്വാഴ്‌ച ഈ നിലവാരത്തിന്‌ അടുത്തെത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്‌

Read More »