
കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യസംഘടന
കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കോവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. കോവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കോവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.