
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 70 ലക്ഷം കടന്നു
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 3.70 കോടി പിന്നിട്ടു. 37,089,652 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് വേൾഡോ മീറ്ററും ജോണ്സ്ഹോപ്കിൻസ് സർവകലാശാലയും പുറത്തു വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. വൈറസ് ബാധയേത്തുടർന്ന് 1,072,087 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 27,878,042 പേർ രോഗമുക്തി നേടിയെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.