
കെ ടി ജലീലിനെതിരെ ശക്തമായ വിമർശനവുമായി മുസ്‌ലിം ലീഗ് നേതൃത്വം
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ ശക്തമായ വിമർശനവുമായി മുസ്‌ലിം ലീഗ് നേതൃത്വം. സ്വര്‍ണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്റെ തെളിവ് ഓരോന്നായി പുറത്തുവരികയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. മാന്യതയുണ്ടെങ്കില്‍ കെ ടി ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
