
എസ്.പി.ബിയുടെ സ്മരണ ആ ശബ്ദമാധുര്യത്തിലൂടെ എക്കാലവും നിലനില്‍ക്കും; മുഖ്യമന്ത്രി
അന്തരിച്ച പ്രശസ്തഗായകന്‍ എസ് പി ബാലസുബ്രമണ്യത്തെ അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ .അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും.ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത് അദ്ദേഹം കുറിച്ചു.