
നാട്ടില്‍ പോയവരുടെ ഇഖാമ കാലാവധി ഒരുമാസം കൂടി നീട്ടി നല്‍കി സൗദി ജവാസത്ത്
സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സെപ്തംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.