
ഒമാനില്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കി അഗ്നിശമന സേനാ വിഭാഗം
ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തില്‍ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.