
വിവാഹമോചനത്തിന്റെ സാമ്പത്തിക വശം
വിവാഹ മോചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്‌ചയാണ് സമീപകാലത്തായി കാണുന്നത്. സമയദൈര്‍ഘ്യമേറിയ കോടതി വ്യവഹാര ങ്ങള്‍ക്കൊടുവില്‍ വിവാഹ മോചനത്തിന്റെ വഴി കണ്ടെത്തുന്നത് മാനസികമായി ഏറെ വിഷമതകള്‍ സൃഷ്‌ടിക്കുന്നതാണെങ്കിലും ഈ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിവാഹ മോചനം അതിലേ ര്‍പ്പെടുന്നവരുടെ സാമ്പത്തിക അവകാശങ്ങളും സാമ്പത്തിക ബാധ്യതകളും കൂടി ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണ്.
