
കോവിഡ് രോഗവ്യാപന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്
കോവിഡ് രോഗവ്യാപന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്.പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാമതും. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്.

കോവിഡ് രോഗവ്യാപന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്.പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാമതും. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്.

ഓക്സ്ഫഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചത് രാജ്യത്തെ മരുന്നു പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്. രാജ്യത്തെ 17 സെന്ററുകളില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ വാക്സിന് പരീക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സെറം വ്യക്തമാക്കി- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

രാജ്യത്ത് സ്കൂളുകൾ കടുത്ത നിയന്ത്രണങ്ങളോടെ തുറക്കുന്നു. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഒൻപത്, പന്ത്രണ്ടാം ക്ലാസുകളിൽ അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നതിന് അധ്യാപകരിൽ നിന്ന് മാർഗനിർദേശം തേടും. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി. ഈ മാസം 21 മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. മാസ്ക്ക്, ശാരീരിക അകലം പാലിക്കൽ, സാനിറ്റൈസർ തുടങ്ങിയവയെല്ലാം പാലിക്കണം.

രാജ്യത്തെ വായ്പ്പാ മൊറട്ടോറിയം രണ്ടു വർഷത്തേക്കുകൂടി നീട്ടാൻ തയാറെന്നു കേന്ദ്ര സർക്കാർ.സുപ്രീംകോടതിയിലാണു കേന്ദ്രം ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.

തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്തല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്തല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.