
അയല്‍രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതി; ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന
അയല്‍രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ കയറ്റി അയക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിച്ച ഇന്ത്യയ്ക്ക് ബ്രസീല്‍ പ്രധാനമന്ത്രി ബൊല്‍സൊനാരോ നേരത്തെ നന്ദി അറിയിച്ചിരുന്നു. അയല്‍രാജ്യങ്ങളിലേക്ക് അടക്കം വാക്സിന്‍ കയറ്റി അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കയും അഭിനന്ദിച്ചു.


