
എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും നികുതി ഇളവ് ലഭ്യമല്ല
ലൈഫ് ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ് ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്‍ഡോവ്‌മെന്റ് പ്ലാനുകളും മണി ബാക്ക് പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത് അതുകൊണ്ടാണ്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ഈ തെറ്റിദ്ധാരണ മുതലെടുത്തും വളര്‍ത്തിയുമാണ് വില്‍പ്പന കൊഴുപ്പിക്കുന്നത്. ഈ പ്രവണതക്ക് തടയിടാന്‍ നികുതി സംബന്ധമായ കര്‍ശന വ്യവസ്ഥകള്‍ സഹായകമാകുമോ?