Tag: Tata covid Hospital

കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കോവിഡ് ആശുപത്രി ഈ മാസം 9 ന് സർക്കാരിന് കൈമാറും

കാസർകോട് ജില്ലയിൽ തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളിൽ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പി ,എം എൽ എ മാർ മറ്റു ജനപ്രതിനിധികൾ ഉൾപ്പടെ ക്ഷണിക്കപ്പെട്ട 50 പേർ പങ്കെടുക്കും. പദ്ധതി പൂർത്തിയാക്കുന്നതിന് സഹായിച്ചവർക്കുള്ള അനുമോദന പത്രം നൽകും.

Read More »