
സുശാന്തിന്റെ മരണം; മയക്കുമരുന്ന് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്തു
സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. മയക്കുമരുന്ന് വിതരണവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഒരു മയക്കുമരുന്ന് ഇടപാടുകാരന്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പുറമെ രണ്ട് മയക്കുമരുന്ന് വില്‍പ്പനക്കാരെക്കൂടി നാര്‍ക്കോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുവന്നു.