Tag: Support for central agencies

രാഹുൽ ഗാന്ധിയെ തള്ളി ചെന്നിത്തല: കേന്ദ്ര ഏജൻസികൾക്ക് പിന്തുണ

കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ ഗാന്ധി എംപിയുടെ പ്രസ്‌താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐക്കെതിരായ സിപിഐ എം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയും ആത്മഹത്യാപരവുമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമൊക്കെ രാഷ്ട്രീയപകപോക്കല്‍ നടത്തുന്നതിനാലാണ് സിബിഐയെ വിലക്കിയതെന്നും ചെന്നിത്തല സമ്മതിച്ചു.

Read More »