
ഓഹരി വിപണിയില്‍ ശക്തമായ ഇടിവ്
തുടര്‍ച്ചയായ ആറ് ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണി ശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് ഇന്ന് 839.02 പോയിന്റും നിഫ്‌റ്റി 260.10 പോയിന്റും ഇടിഞ്ഞു. നിഫ്‌റ്റി 11,400 പോയിന്റിന് താഴെ വ്യാപാരം അവസാനിപ്പിച്ചു. 38628.29 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
