
ഓഹരി വിപണിയില്‍ കടുത്ത ചാഞ്ചാട്ടം
കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 31.71 പോയിന്റും നിഫ്‌റ്റി 3.55 പോയിന്റുമാണ് ഉയര്‍ന്നത്. 11,900 പോയിന്റിന് മുകളില്‍ നിഫ്‌റ്റി നിലയുറപ്പിച്ചെങ്കിലും 12,000 പോയിന്റ് മറികടക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ ഒന്‍പതാമത്തെ ദിവസമാണ് വിപണി നേട്ടം രേഖപ്പെടുത്തുന്നത്.