
ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി
വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് വാക്കാൽ നിർദേശിച്ച് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണം. സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇതു അടുത്ത വ്യാഴാഴ്ച പരിഗണിക്കും.