
ലൈഫ് മിഷൻ സിഇഒ യു.വി ജോസിന്റ മൊഴി രേഖപ്പെടുത്തി ഇ ഡി
ലൈഫ് മിഷൻ സിഇഒ യു.വി ജോസിന്റ മൊഴി എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധവും, യൂണിടാക്കിന് കരാർ നൽകി വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ലൈഫ് മിഷൻ സിഇഒ യു.വി ജോസിന്റ മൊഴി എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധവും, യൂണിടാക്കിന് കരാർ നൽകി വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

മന്ത്രി കെടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു. സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് ഇഡി അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇഡി അറിയിച്ചു.

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ തരൂരിന്റെ അഭിപ്രായങ്ങളാണ് ജനാധിപത്യപരമായ തന്റെ വിമര്‍ശനങ്ങളുടെ കാതല്‍ എന്ന് കൊടിക്കുന്നില്‍ സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. അനിലുമായി തനിക്ക് ഉറ്റ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്വപ്ന മൊഴി നല്‍കി. സൗഹൃദം പുതുക്കാന്‍ അനില്‍ നമ്ബ്യാര്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശച്ചതനുസരിച്ച് ഒളിവില്‍ പോകുന്നതിന് മുന്‍പായി താന്‍ അനില്‍ നമ്ബ്യാരെ വിളിച്ചിരുന്നതായി സ്വപ്ന പറയുന്നു.

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന്റെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് തന്നിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാര്‍ അയ്യര്‍ മൊഴി നല്‍കി.