
ആത്മനിര്‍ഭര്‍ ഭാരത്; പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു
‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ‘അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ സഹകരണത്തോടെ ‘പ്രതിസന്ധി ഘട്ടത്തിലെ പ്രത്യേക പങ്കാളിത്തവും അതിനപ്പുറവും’ എന്ന വിഷയത്തില്‍ വെര്‍ച്വല്‍ യോഗവും ചേര്‍ന്നു.