
ഇടപ്പള്ളിയിലെ റിയൽ എസ്‌റ്റേറ്റ് കച്ചവടക്കാരൻ തൃത്താലയിൽ തട്ടിയത് 40 കോടിയുടെ ഭൂമി
ഇടപ്പള്ളിയിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച റിയൽ എസ്‌റ്റേറ്റ് കച്ചവടക്കാരൻ തൃത്താലയിൽ തട്ടിയെടുത്തത് 40കോടി വിലയുള്ള ഭൂമി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ചാണ് കൂറ്റനാട് മല വില്ലേജിൽ അഞ്ച് സഹോദരങ്ങളുടെ കൂട്ടുസ്വത്തായ 28.18 ഏക്കർ ഭൂമി തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് പട്ടാമ്പി കോടതിയിൽ കേസുണ്ട്.