
കിം ജോങ് ഉന്‍ കോമയിലെന്ന് റിപ്പോര്‍ട്ട്; അധികാരങ്ങള്‍ ഏറ്റെടുത്ത് സഹോദരി
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി ദക്ഷിണ കൊറിയ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) അറിയിച്ചു. നേരത്തെയും കിം കോമയിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
