
സിദ്ദിഖ് കാപ്പന്റെ കേസില്‍ ഭാര്യയെ കക്ഷിയാക്കാന്‍ സുപ്രീംകോടതി അനുമതി
ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഒരു സംഘടനക്ക് പ്രതിക്കായി വാദം നടത്താനാവില്ലെന്ന സാങ്കേതിക തടസം ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ ഉന്നയിച്ചതിനെ തുടര്‍ന്നാണ് എങ്കില്‍ കാപ്പന്റെ ഭാര്യയെ കക്ഷി ചേര്‍ക്കാന്‍ തയാറാണെന്ന് കപില്‍ സിബല്‍ അറിയിച്ചത്. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് അതിന് സമയം നല്‍കി കേസ് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു
