
കോവിഡ് രോഗികള്‍ക്കെതിരായ പീഡനങ്ങള്‍ കേരളത്തെ നാണം കെടുത്തി: രമേശ് ചെന്നിത്തല
കോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ ചിത്രീകരിക്കാനുളള വ്യഗ്രതയില്‍ കോവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മറന്ന് പോയെന്നാണ് ഇതു വ്യക്തമാക്കുന്നത്.
