
മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിൽ നിന്ന് ഇഡി വിവരങ്ങൾ തേടി. ക്വാറന്റീൻ ലംഘിച്ച് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത് വിവാദമായിരുന്നു. ക്വാറന്റീൻ കാലവധി അവസാനിക്കുന്നതിന് മുൻപാണ് ഇന്ദിര കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിലെത്തിയത്. ബാങ്കിലെ മാനേജർ കൂടിയായ ഇവർ ലോക്കർ തുറക്കുന്നതിനും മറ്റ് ഇടപാടുകൾക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് സൂചന.